ജെൻഡർ സ്പെഷ്യലിസ്റ്റ് ഒഴിവ്
കേന്ദ്രാവിഷ്കൃത പദ്ധതിയായ മിഷൻ ശക്തി പദ്ധതിയുടെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ്റ് ഓഫ് വിമൺ നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ വനിത ശിശു വികസന ഓഫീസിൽ ഒഴിവുള്ള ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലോ മറ്റ് സോഷ്യൽ വിഷയങ്ങളിലോ ഉള്ള ബിരുദവും ജെൻഡർ വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർ അല്ലെങ്കിൽ സർക്കാരിതര സ്ഥാപനങ്ങളിലെ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 40 വയസ്സ്. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വനിത ശിശു വികസന ഓഫീസർ-ആലപ്പുഴ, ഗോവിന്ദ് കോമേഴ്സ്യൽ കോംപ്ലക്സ്, കോട്ടയ്ക്കൽ ബിൽഡിംഗ്, പാലസ് റോഡ്, ആലപ്പുഴ, പിൻ 688001 എന്ന വിലാസത്തിലോ നേരിട്ടോ നൽകാവുന്നതാണ്. അവസാന തീയതി ജൂൺ 20. കുടുതൽ വിവരങ്ങൾക്ക് 0477 2960147 എന്ന ഫോൺ നമ്പറിലോ ആലപ്പുഴ ടൗൺ ഹാളിന് എതിർവശം കോട്ടയ്ക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
(പിആർ/എഎൽപി/1115)
- Log in to post comments