പി.ആർ.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരും വൈഫൈ സൗകര്യമുള്ള ഡിജിറ്റല്‍ എസ്.എല്‍.ആര്., മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവര്‍ക്കു മുന്‍ഗണന. 2027 മാര്‍ച്ച് 31 വരെയായിരിക്കും പാനല്‍ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല. ക്രിമിനല്‍ കേസുകളില്‍ ഉള്പ്പെട്ടിട്ടുള്ളവരാകരുത്.
പ്രവൃത്തിപരിചയം ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിന്-688001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0477 2251349.
(പിആർ/എഎൽപി/1117)
- Log in to post comments