ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിനും വേഡ് പ്രോസ്സസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേഷന്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 18നു മുകളില്‍ മേല്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കില്‍ ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: പ്രൈം കമ്പ്യൂട്ടേഴ്സ്, കുറവിലങ്ങാട് (9497303796, 9446714572), ഐകോം അക്കാദമി, മണിമല (9745928050),ശ്രീ ശബരീശ കോളജ്, മുണ്ടക്കയം(8590885174),എന്‍.ഐ.സി.ടി കംപ്യൂട്ടര്‍, ടി.ബി. റോഡ്, കോട്ടയം (0481-2560208).
- Log in to post comments