Skip to main content

*കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ നിയമനം*

പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍ട്രക്ടര്‍ക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ഗവ സര്‍ട്ടിഫിക്കറ്റ് ഇന്‍ എഞ്ചിനീയറിങ് എക്‌സാമിനേഷന്‍ അല്ലെങ്കില്‍ പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും മലയാളം ടൈപ്പിങിലുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കോഹ സോഫ്റ്റ്‌വെയറിലുള്ള പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയുമായി ജൂണ്‍ 15ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9495073565, 9495889882

 

date