Skip to main content

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സുബല പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും ഇലന്തൂര്‍-ഓമല്ലൂര്‍ റോഡില്‍ പ്രക്കാനം ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമിതിയില്‍ ആവശ്യം ഉയര്‍ന്നു.
കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് സ്‌കറിയ, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ എം.എച്ച് ഷാജി, എ.എം ഇസ്‌മെയില്‍, അജി അലക്‌സ്, അജിത്ത് മണ്ണില്‍, കോഴഞ്ചേരി തഹസില്‍ദാര്‍ അശ്വിനി അച്യുതന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹേമപ്രഭ പൈ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date