Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

കേരള സിലബസ്സില്‍ 10, പ്ലസ് ടു ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍/ എ പ്ലസ് ലഭിച്ചവരും, സി ബി എസ് ഇ / ഐ സി എസ് ഇ സിലബസ്സില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി 2025-26 ല്‍ വിജയം കരസ്ഥമാക്കിയ (അഡീഷണല്‍ വിഷയം ഒഴികെ) വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം  മുഖേനെ ഓണ്‍ലൈനായി  ഓഗസ്റ്റ് 14 ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
 

date