*സർട്ടിഫിക്കറ്റ് വിതരണം ചെയ്തു*
കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിൽ സ്കിൽ ട്രെയിനിങും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താനും, സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കാനും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് വിജ്ഞാന കേരളം. തൊഴിലന്വേഷകരെ കണ്ടെത്തുക, അവർക്ക് അനുയോജ്യമായ നൈപുണ്യ പരിശീലനം നൽകുക, പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വൈത്തിരി സിഡിഎസിൽ സപ്പോർട്ടിംഗ് ടീം സ്റ്റാഫിനായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ നിർവഹിച്ചു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും, പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുള്ളത്.
- Log in to post comments