Skip to main content

നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച

 

 

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂണ്‍ 19ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത പ്ലസ് ടു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന്  ഓക്സിലറി നഴ്സ് മിഡ്വൈഫ് (എ എന്‍ എം) ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35 വയസില്‍ കവിയരുത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍ കാര്‍ഡും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

date