ജില്ലാതല അറിയിപ്പുകൾ
വെരിഫിക്കേഷന് എത്തണം
ജില്ലയിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്നവർ സ്കോർ കാർഡ് ലഭിക്കുന്നതിന് അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട്, സ്പോർട്സ് ഒറിജിനൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വെരിഫിക്കേഷന് എത്തണം. ജൂൺ 10 മുതൽ 17 വരെയാണ് സമയം
ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ
ലോക ഭക്ഷ്യസുരക്ഷ ദിനത്തോടനുബന്ധിച്ചു ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം ജൂൺ 10 നും പോസ്റ്റർ ഡിസൈനിങ് മത്സരം 11 നും രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. ഇതിന് പുറമേ, ഭക്ഷ്യ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ച, സെമിനാറുകൾ എന്നിവ ജില്ലാ പഞ്ചായത്ത് ഹാൾ, ജില്ലാ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ ഹാൾ എന്നിവിടങ്ങളിലായി നടക്കും.
മത്സരത്തിൽ പങ്കെടുക്കാൻ 8943346615 (പയ്യന്നൂർ സർക്കിൾ), 8606909337 (മട്ടന്നൂർ സർക്കിൾ) എന്നീ നമ്പറുകളിലോ acfskannur@gmail.com എന്ന മെയിലിലോ രജിസ്റ്റർ ചെയ്യണം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടെ ജൂൺ 10 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.
കെൽട്രോണിൽ അഡ്മിഷൻ
കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കോഴ്സ് കാലാവധി 1 വർഷം. യോഗ്യത പ്ലസ് ടു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെൽട്രോൺ നോളേജ് സെൻറ്റർ, 3-ാം നില, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി. ഫോൺ: 0490 2321888, 9400096100.
ട്രോളിംഗ് ബോട്ടുകൾ തീരത്തു നിന്ന് മാറ്റണം
ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധ രാത്രി വരെ നടപ്പിലാകുന്ന സാഹചര്യത്തിൽ ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകളെല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് ബോട്ട് ഉടമകൾ മാറ്റിയിടണമെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധന സമയത്ത് സംസ്ഥാനത്തിന്റെ ടെറിട്ടോറിയൽ ഏരിയയിൽ പ്രവേശിക്കാൻ പാടില്ല. ഇത് ലംഘിക്കുന്ന യാന ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മെയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട് (ഫോൺ: 0497 2732487). കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2731081.
മത്സ്യ കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് 13 തരം മത്സ്യ കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. 1.ശുദ്ധജല മത്സ്യ കർഷകർ, 2.ഓരു ജല മത്സ്യ കർഷകർ, 3.ചെമ്മീൻ കർഷകർ, 4.നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകർ, 5.അലങ്കാര മത്സ്യകർഷകർ, 6.കല്ലുമ്മക്കായ കർഷകർ, 7.പിന്നാമ്പുറ മത്സ്യവിത്ത് ഉൽപാദന യൂണിറ്റുകൾ, 8.അക്വാകൾച്ചർ പ്രമോട്ടർമാർ, 9.പ്രോജക്ട് കോർഡിനേറ്റർമാർ, 10.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, 11.സ്റ്റാർട്ട്അപ്പുകൾക്കുള്ള പ്രത്യേക അവാർഡ്, 12.മത്സ്യ കർഷക സഹകരണ സ്ഥാപനങ്ങൾ, 13.ഇന്നവേറ്റീവ് അക്വാകൾച്ചർ യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. മത്സ്യകൃഷി സംബന്ധിച്ച് ഫോട്ടോകളും വീഡിയോയും സഹിതം അപേക്ഷ അതാത് സ്ഥലപരിധിയിൽ വരുന്ന മത്സ്യഭവനുകളിൽ ജൂൺ പന്ത്രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് തലശ്ശേരി/കണ്ണൂർ/അഴീക്കോട്/മാടായി എന്നിവിടങ്ങളിലെ മത്സ്യഭവൻ, ഓഫീസുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലോ 04972731081 എന്ന നമ്പറിലോ ബന്ധപ്പെടാം.
വൈദ്യുതി മുടക്കം
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാല ഈസ്റ്റ്, ചാല വെസ്റ്റ്, പന്ത്രണ്ട് കണ്ടി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 9 രാവിലെ ഏഴു മുതൽ ഉച്ച രണ്ട് വരെ ഭാഗികമായി വൈദ്യുതി മുുടങ്ങും.
- Log in to post comments