Skip to main content

സിവിൽ ജഡ്ജ് തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി ; പുതിയ വിജ്ഞാപനം പിന്നീട്

കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം  റദ്ദാക്കി. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്എൻ.സി.എറെഗുലർ ഒഴിവുകളിലേക്ക് മാർച്ച് 30ന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് പിൻവലിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെയും ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതികളുടെയും പശ്ചാത്തലത്തിലാണ്  നടപടി.

സ്‌പെഷ്യൽ റൂൾസിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷം പുതിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അപേക്ഷിച്ചവർ ഇനി പുറപ്പെടുവിക്കുന്ന പുതിയ വിജ്ഞാപന പ്രകാരം വീണ്ടും അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. ഇവർ അടച്ച ഫീസ് തുകപുതിയ വിജ്ഞാപനത്തിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അതിലേക്ക് വകകൊള്ളിച്ചു നൽകുമെന്നും ഹൈക്കോടതി അറിയിച്ചു.

പി.എൻ.എക്‌സ്. 1952/2026

date