Post Category
ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍, ക്ലീനര്‍ ഒഴിവ്
തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിലവില്‍ ഒഴിവുള്ള ബസ് ഡ്രൈവര്‍ - ഒന്ന് (റിസര്‍വ്), ബസ് ക്ലീനര്‍ - രണ്ട് (റിസര്‍വ്-ഒന്ന്) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 18-ന് കോളേജില്‍ അഭിമുഖം നടത്തും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ പത്തിനകം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 56 വയസാണ് പ്രായപരിധി. വെബ്‌സൈറ്റ്: www.gectcr.ac.in ഫോണ്‍: 0487 2334144.
date
- Log in to post comments