Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത- രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി. കോഴ്‌സ്/ ബി.എസ്.സി. എം.എല്‍.ടി.കോഴ്‌സ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷന്‍. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2762037.

 

date