പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസ്, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20 നകം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസിലോ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പട്ടികവര്‍ഗ വിഭാഗക്കാരും എസ്.എസ്.എല്‍.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരും ആയിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനത്തില്‍ അടിസ്ഥാന യോഗ്യത കോഴ്സ് (എം.എസ് ഓഫീസ്/ ഡി.സി.എ/ പി.ജി.ഡി.സി.എ തുടങ്ങിയവ) പാസ്സായവരുമായിരിക്കണം. അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ ഐ.ടി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാണ്.
ഐ.റ്റി.ഡി.പി നിലമ്പൂര്‍-04931 220315, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്-9496070400.
- Log in to post comments