Skip to main content

സെല്‍ഫ് എന്യൂമറേഷന്‍ ഇന്ന് മുതല്‍

ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം  ഇന്ന് (ജൂണ്‍ 16) മുതല്‍ ലഭ്യമാകും. 30 വരെയാണ് സമയം.
സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി സെന്‍സസ് ഡയറക്ടറേറ്റ്  ഒരുക്കിയ പോര്‍ട്ടല്‍ മുഖേന (https://se.census.gov.in) 34 ചോദ്യങ്ങള്‍ക്കാണ്  മറുപടി നല്‍കേണ്ടത്. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടി നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐ ഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം. ചോദ്യങ്ങള്‍ ചുവടെ:

1. വരി നമ്പര്‍

2. കെട്ടിട നമ്പര്‍

3.. സെന്‍സസ് ഹൗസ് നമ്പര്‍

4. വീടിന്റെ തറ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

5. വീടിന്റെ ചുവര് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

6. വീടിന്റെ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

7. സെന്‍സസ് വീടിന്റെ നിലവിലെ ഉപയോഗം (താമസം, സ്ഥാപനം തുടങ്ങിയവ)

8. വീടിന്റെ ഇപ്പോഴത്തെ അവസ്ഥ (നല്ലത്, അറ്റകുറ്റപ്പണി ആവശ്യമുള്ളത്, ജീര്‍ണ്ണിച്ച അവസ്ഥ)
9. കുടുംബ നമ്പര്‍ (ഹൗസ്‌ഹോള്‍ഡ് നമ്പര്‍ )

10. കുടുംബത്തില്‍ സാധാരണയായി താമസിക്കുന്ന ആകെ വ്യക്തികളുടെ എണ്ണം

11. കുടുംബനാഥന്റെ പേര്

12. ലിംഗഭേദം (പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി)

13. കുടുംബനാഥന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗം/മറ്റു വിഭാഗങ്ങളില്‍ പെട്ടയാളാണോ എന്ന വിവരം

14. താമസിക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം (വാടകയ്ക്ക് പക്ഷേ സ്വന്തമായി വീടുണ്ട്, വാടകയ്ക്ക്, മറ്റുള്ളവ)

15. കുടുംബത്തിന്റെ കൈവശമുള്ള ആകെ കിടപ്പുമുറികളുടെ എണ്ണം

16. കുടുംബത്തില്‍ താമസിക്കുന്ന വിവാഹിതരായ ദമ്പതികളുടെ എണ്ണം

17. കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്

18. കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത (വീടിനുള്ളില്‍, പരിസരത്ത്, അതോ ദൂരെയോ)

19. വെളിച്ചത്തിനായുള്ള പ്രധാന സ്രോതസ്സ് (വൈദ്യുതി, മണ്ണെണ്ണ തുടങ്ങിയവ)

20. ശുചിമുറി സൗകര്യമുണ്ടോ?

21. ഉപയോഗിക്കുന്ന ശുചിമുറിയുടെ ഏതുതരത്തിലുള്ളത്?

22. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കുഴല്‍ ബന്ധിപ്പിച്ചിട്ടുള്ളത് (മൂടിയ ഡ്രൈനേജ്, തുറന്ന ഡ്രൈനേജ്, ഡ്രൈനേജില്ല)

23. വീട്ടില്‍ കുളിക്കാനുള്ള സൗകര്യത്തിന്റെ ലഭ്യത (കുളിമുറി, മേല്‍ക്കൂരയില്ലാത്ത മറപ്പുര, കുളിമുറിയില്ല)

24. അടുക്കളയുടെയും, എല്‍.പി.ജി/പി.എന്‍.ജി (പാചക വാതക) ലഭ്യത.

25. പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം (വിറക്, വിളകളുടെ അവശിഷ്ടം, ചാണകവറളി, കല്‍ക്കരി/ലിഗ്നൈറ്റ്/കരിക്കട്ട, മണ്ണെണ്ണ, എല്‍.പി.ജി/പി.എന്‍.ജി, വൈദ്യുതി, ബയോഗ്യാസ്, സൗരോര്‍ജം, മറ്റുള്ളവ.

26. റേഡിയോ / ട്രാന്‍സിസ്റ്റര്‍ ഉണ്ടോ? (പരമ്പരാഗത റേഡിയോ സെറ്റ്, മൊബൈല്‍, സ്മാര്‍ട്ഫോണ്‍, മറ്റേതെങ്കിലും ഉപകരണം)

27. ടെലിവിഷന്‍ ഉണ്ടോ?

28. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണോ?

29. ലാപ്‌ടോപ്പ് / കമ്പ്യൂട്ടര്‍ ഉണ്ടോ?

30. ടെലിഫോണ്‍ / മൊബൈല്‍ ഫോണ്‍ / സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ?

31. ബൈസിക്കിള്‍ / സ്‌കൂട്ടര്‍ / മോട്ടോര്‍ സൈക്കിള്‍ / മോപെഡ് ഉണ്ടോ?

32. കാര്‍ / ജീപ്പ് / വാന്‍ ഉണ്ടോ?

33. കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതൊക്കെയാണ്?

34. ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍

കൂടുതല്‍ വിവരങ്ങള്‍ https://se.census.gov.in/  ല്‍ ലഭിക്കും

date