Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 18 രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ട്രേഡ്സ്മാൻ ഇൻ സിവിൽ എൻജിനീയറിങ്ങിനുള്ള യോഗ്യത സിവിൽ എൻജിനീയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഉയർന്ന യോഗ്യതയും ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ്ങിനുള്ള യോഗ്യത ബി.ടെക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസുമാണ്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്‌സ്. 1990/2026

date