ബി എഫ് എ പ്രവേശനം: അപേക്ഷകൾ സമർപ്പിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2026-27 അദ്ധ്യയന വർഷത്തെ ബി എഫ് എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രീ കോർഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 16 മുതൽ ജൂലൈ 8 വരെ www.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും പ്രസ്തുത വെബ് സൈറ്റിൽ നിന്നും ലഭ്യമാകും. പൊതു അപേക്ഷകൾക്ക് 600/- രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ വിഭാഗത്തിലെ അപേക്ഷകൾക്ക് 300/- രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി (internet banking/UPI Payments/Credit or Debit card) അപേക്ഷയോടൊപ്പം അടയ്ക്കാം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദവിവരങ്ങൾ മേൽ സൂചിപ്പിച്ചിട്ടുള്ള വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. കുടാതെ 0471-2561307, 9400006510 എന്നീ ടെലഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 2004/2026
- Log in to post comments