Post Category
സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻസ്, കെജിടിഇ പ്രസ് വർക്ക്, കെജിടിഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻസ് & ഫിനിഷിംഗ് (പാർട്ട് ടൈം) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.
അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷിക്കുക. വിലാസം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയ്നിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, 695024. ഫോൺ: 0479-2404020 0471-2467728
date
- Log in to post comments