Post Category
ഐ.ടി.ഐ പ്രവേശനം
മെഴുവേലി വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (2 വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in മുഖേന ജൂണ്‍ 30നകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന് നടപടി പൂര്‍ത്തീകരിക്കണം. ഫോണ്‍: 0468 2259952, 9995686848, 8547579815.
date
- Log in to post comments