Skip to main content

നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ്

 ഗവ. പി.പി.ടി.ടി.ഐ ആൻഡ് നഴ്സറി സ്കൂളിൽ    (ആലപ്പുഴ ഇരുമ്പുപാലം)
2026-2028 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (  എൻ ടി ഇ സി / പി പി ടി ടി സി) പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

പ്ലസ് ടു  അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. എന്നാൽ ബിരുദ യോഗ്യതയുള്ളവർക്ക് ഈ മാർക്ക് പരിധി ബാധകമല്ല.  ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി "പ്രഥമാധ്യാപിക, ഗവ. പി.പി.ടി.ടി.ഐ & നഴ്സറി സ്കൂൾ, ഇരുമ്പുപാലം.പി.ഓ, ആലപ്പുഴ - 688011" എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 

കോഴ്സിൻ്റെ അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ:04772236023.

(പിആർ/എഎൽപി/1151)

date