Post Category
ഗസ്റ്റ് അധ്യാപകർക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അഡ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമാ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ജൂൺ 24 വൈകിട്ട് 5ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.
പി.എൻ.എക്സ്. 2046/2026
date
- Log in to post comments