Skip to main content

ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന അവാര്‍ഡ്

2025-26 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി തലങ്ങളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 4 സി ഗ്രേഡോ, അതിന് മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ 2 സി ഗ്രേഡോ അതിന് മുകളിലോ ഗ്രേഡുകള്‍ കരസ്ഥമാക്കിയവരും ആയിരിക്കണം അപേക്ഷകര്‍. ഡിഗ്രി, പി.ജി തലങ്ങളില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

പൂരിപ്പിച്ച അപേക്ഷകള്‍ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം.  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പൂമാല: 9496070359, പീരുമേട്: 9496070357, ഇടുക്കി: 9496070404, കട്ടപ്പന: 9496070358
 

date