Skip to main content

*ഐ.എച്ച്.ആർ.ഡി ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു* 

 

 

‌ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ 'സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്‌നോളജി ആന്റ് സ്കിൽസ്' വിവിധ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 'ഡാറ്റ അനലിറ്റിക്സ്', 'ഡാറ്റ സയൻസ് യൂസിങ് പൈത്തൺ' , 'ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിങ് പൈത്തൺ ജാങ്കോ', 'സൈബർ സെക്യൂരിറ്റി' എന്നീ മേഖലകളിലാണ് ഇന്റേൺഷിപ്പ് അവസരമുള്ളത്. ജൂലൈ ആദ്യ വാരം മുതൽ പ്രോഗ്രാമുകൾ ആരംഭിക്കും. വെബ്സൈറ്റ്- https://skillcentre.ihrd.ac.in. ഫോൺ- 9495069307, 8547005087, 8136882389, 0471-2550612

date