Skip to main content

അന്താരാഷ്ട്ര യോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിക്കും

സംസ്ഥാന ആയുഷ് വകുപ്പ്നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു. യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21  രാവിലെ 7 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ  ആരോഗ്യആയുഷ്ദേവസ്വം വകുപ്പ് മന്ത്രി  കെ മുരളീധരൻ നിർവഹിക്കും.  ഗതാഗത മന്ത്രി  സി പി ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ശശി തരൂർ എംപി,  മേയർ വി.വി രാജേഷ്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  വി. പ്രിയദർശിനി തുടങ്ങിയവർ സന്നിഹിതരാകും.

ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.  ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ മാർഗമാണ് യോഗ. പ്രായം കൂടുന്നതിനനുസരിച്ച് സ്വയംപര്യാപ്തതയും ആത്മവിശ്വാസവും ജീവിതോത്സാഹവും നിലനിർത്താൻ യോഗയിലൂടെ സാധിക്കും.

യോഗ ദിനത്തോടനുബന്ധമായി നാഷണൽ ആയുഷ് മിഷനു കീഴിലെ ആയുഷ് ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്‌ട്രേഷനും ഒരുക്കുക്കുന്നുണ്ട്. കൂടാതെ വിവിധ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പി.എൻ.എക്‌സ്. 2059/2026

date