Post Category
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ ശുചിമുറികൾ, ഓടകൾ തുടങ്ങിയവയിൽ ഉണ്ടാവുന്ന ബ്ലോക്ക് നീക്കം ചെയ്യുന്നതടക്കമുള്ള ജോലികൾ ചെയ്യുന്നതിനായി സ്കാവഞ്ചർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് പാസായ 60 വയസ്സിന് താഴെയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് ജൂൺ 19 രാവിലെ 11ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
പി.എൻ.എക്സ്. 2067/2026
date
- Log in to post comments