Skip to main content

ക്യാഷ് അവാര്‍ഡിന്  അപേക്ഷിക്കാം

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍   എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്ക്   ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 25 വരെ നീട്ടി.  ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതും കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്നവരുമായവരുടെ മക്കള്‍ക്കാണ് അവസരം.  സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും  അനുബന്ധരേഖകളും സഹിതം  http://services.unorganisedwssb.org/index.php/home  മുഖേന അപേക്ഷ നല്‍കണം.  ഫോണ്‍: 0474 -2749847.
 
 

date