അറിയിപ്പുകള്‍
പ്രകൃതി പഠനക്യാമ്പ്: അപേക്ഷ ക്ഷണിച്ചു
കേരള വനം വകുപ്പ് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം 2026-27 സാമ്പത്തിക വര്‍ഷം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതിപഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതിപഠന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രാചെലവ് വിദ്യാലയങ്ങള്‍ വഹിക്കണം. ഭക്ഷണം പ്രകൃതിപഠന കേന്ദ്രങ്ങളില്‍ നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
നിര്‍ദിഷ്ട ഫോറത്തില്‍ തയാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, അരക്കിണര്‍ പോസ്റ്റ്, കോഴിക്കോട് -673028 എന്ന വിലാസത്തില്‍ ജൂലൈ 15നകം ലഭിക്കണം. ഫോണ്‍: 8547603871.
അയ്യങ്കാളി മെമോറിയല്‍ സ്‌കോളര്‍ഷിപ്പ്
2026-27 വര്‍ഷത്തെ അയ്യങ്കാളി മെമോറിയല്‍ ടാലന്റ് ആന്‍ഡ് സെര്‍ച്ച് ഡെവലപ്മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധിയിലേക്ക് നിലവില്‍ അഞ്ച്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളായ വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയര്‍ എന്നിവരില്‍ ബി ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകര്‍ ജൂലൈ 15നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം അതത് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
പ്ലസ് വണ്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുത്തിയാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ഫിസിക്കല്‍ സയന്‍സ് (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ഇന്റഗ്രേറ്റഡ് സയന്‍സ് (ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ബാച്ചുകളില്‍ സീറ്റൊഴിവുണ്ട്. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍: 0495 2721070, 9447885352, 8547005031.
സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളില്‍ ഒഴിവുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ജൂണ്‍ 24 മുതല്‍ 29 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.
അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 9.30ന് എത്തണം. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04962524920, 9497840006, 8547005079, 9847979857.
ഓര്‍ത്തോഡോണ്ടിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. ദന്തല്‍ കോളേജില്‍ ആശുപത്രി വികസന സമിതി മുഖേന ഓര്‍ത്തോഡോണ്ടിസ്റ്റിനെ നിയമിക്കും. യോഗ്യത: ഡി.സി.ഐ അംഗീകാരമുള്ള ഇന്ത്യയിലെ സ്ഥാപനങ്ങളില്‍നിന്ന് എം.ഡി.എസ് (ഓര്‍ത്തോഡോണ്ടിക്‌സ്). govtdcc@gmail.com എന്ന മെയിലില്‍ ജൂലൈ 10നകം അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ 16ന് രാവിലെ ഒമ്പതിന് നടക്കുന്ന സ്‌ക്രീനിങ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ആവശ്യമായ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gdckozhikode.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. പ്രമോട്ടര്‍, സീനിയര്‍ അക്കൗണ്ടന്റ്, പ്രോജക്ട് മാനേജര്‍, വാഷിങ് അസിസ്റ്റന്റ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, മെക്കാനിക്ക്, സര്‍വീസ് അഡൈ്വസര്‍, പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് എന്നീ തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ ഫീസായ 300 രൂപ അടച്ച് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ Calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.
സീറ്റൊഴിവ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക്ക് കോഴ്സില്‍ സീറ്റൊഴിവുണ്ട്. സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
ക്വട്ടേഷന്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മരാമത്ത് പ്രവൃത്തിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. പ്രവൃത്തി സംബന്ധിച്ച വിശദ വിവരങ്ങള്‍ http://tender.lsgd.gov.in/pages/displaytender.php വെബ്‌സൈറ്റിലും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡുകളിലും ലഭ്യമാണ്.
ടെണ്ടര്‍ ക്ഷണിച്ചു
തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ലാബ് റീഏജന്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 24ന് വൈകീട്ട് നാല് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2853005.
- Log in to post comments