Skip to main content

**ലോകായുക്ത സിറ്റിങ്*

 

സംസ്ഥാന ലോകായുക്ത ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ണൂരിലും കോഴിക്കോടും ക്യാമ്പ് സിറ്റിങ് നടത്തുന്നു. ജൂണ്‍ 30ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജൂലൈ ഒന്നിനും രണ്ടിനും രാവിലെ 10.30 മുതല്‍ കോഴിക്കോട്  പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിങ് നടക്കുന്നത്. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ചും ഉപലോകായുക്തയുടെ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിങുകളില്‍ സ്വീകരിക്കും. ഫോണ്‍: 0471 2300362.

date