Skip to main content
..

വായനാദിനമാചരിച്ചു; മാസാഘോഷത്തിനും തുടക്കം

 

 
വായനയുടെ മൂല്യം തലമുറകളിലേക്ക്  പകരുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന വായനാദിനാചരണം, മാസാചരണം എന്നിവയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം  വടക്കേവിള എസ്.എന്‍. പബ്ലിക് സ്‌കൂളില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് നിര്‍വഹിച്ചു. സാങ്കേതികവിദ്യയുടെ സ്വാധീനത്തില്‍നിന്ന്  പുസ്തക, ഡിജിറ്റല്‍ വായനയുടെ ലോകത്തേക്ക് പുതുതലമുറയെനയിക്കാന്‍  പൊതുസമൂഹത്തിന് കഴിയണമെന്ന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍  പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ മണിയപ്പന്‍ അധ്യക്ഷനായി. എസ്.എന്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി സെക്രട്ടറി പ്രഫ. കെ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ് പ്രശാന്ത്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ.എസ് ജ്യോതി, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്, എസ്.എന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം എസ് സുഭാഷ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
 

 

date