Skip to main content

തൊഴിലിടങ്ങളിൽ ക്രെഷുകൾ നിർബന്ധമാക്കണം:  ജില്ലാ കളക്ടർ ജി പ്രിയങ്ക

 

അതിഥി തൊഴിലാളികളായ അമ്മമാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക. 

അമ്പതോ അതിലധികമോ  അതിഥി ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമായും ക്രെഷ് (ശിശുപരിപാലന കേന്ദ്രം) സൗകര്യം ഏർപ്പെടുത്തണമെന്ന് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. 

മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാൻ എല്ലാ സംഘടനകളും, തൊഴിൽദായകരും തയ്യാറാക്കണം. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമം ഉദ്ദേശിക്കുന്നത്. 50-ൽ അധികം തൊഴിലാളികളുള്ള  തൊഴിലിടങ്ങളിൽ ക്രെഷുകൾ നിർബന്ധമാണ്. നിയമപ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  

കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ, ജില്ലാ ലേബർ ഓഫീസർ (ജനറൽ) എം ജയശ്രീ മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date