Skip to main content

ഇന്ദിര ഗാരണ്ടി പ്രിയദർശിനി പദ്ധതി: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പറവൂർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

 

 പ്രിയദർശിനി പദ്ധതി പ്രകാരം  കെഎസ്ആർടിസി ബസ്സുകളിലെ വനിതകൾക്കായുള്ള
 സൗജന്യ യാത്ര പറവൂർ യൂണിറ്റിലെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ രമേഷ് ബി കുറുപ്പ് നിർവഹിച്ചു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി അഡ്വ വി. ഡി സതീശൻ തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ നിർവഹിച്ച അതേസമയം തന്നെയാണ് പറവൂർ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ലൈജി ബിജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ   ജോബി പഞ്ഞിക്കാരൻ, ജലജ രവീന്ദ്രൻ  കൗൺസിലർമാരായ ബീന ശശിധരന്‍, ആശാ ദേവദാസ്, ആശാ മുരളി,  സുകുമാരി പി ഡി, ഡെന്നി തോമസ്, ആലങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് സെബാസ്റ്റ്യൻ,  ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീന സജീവ്, എ.ടി.ഒ അനിൽകുമാർ, മറ്റു രാഷ്ട്രീയ പ്രതിനിധികൾ, കെഎസ്ആർടിസി ജീവനക്കാർ എന്നിവർ സംബന്ധിച്ചു. നഗരസഭ ചെയർമാനും വനിതാ കൗൺസിലർമാരും ആദ്യ യാത്രയിൽ പങ്കെടുത്തു,

date