Skip to main content
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി ഗവഃ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ വായന മാസാചരണം ജില്ലാതല ഉദ്‌ഘാടനം ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ നിർവഹിക്കുന്നു

ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍

വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യവുംവിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ വാസുദേവന്‍ ചീക്കല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിനുമോള്‍ തോമസ് വായനാദിന സന്ദേശം നല്‍കി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്‌കൂള്‍ തയ്യാറാക്കിയ സുവനീര്‍ പി.ടി.എ പ്രസിഡന്റ് എല്‍.ജെ ഷാജിത്തിന് നല്‍കി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി എസ് മൂസ വായനാദിന പ്രതിജ്ഞ ചൊല്ലി.

നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഹംസ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്,സ്‌കൂള്‍ എച്ച് എം സുരേഷ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ മൊയ്തൂട്ടി, മദര്‍ പി.ടി.എ പ്രസിഡന്റ് ധന്യ, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം നാസര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി ജോര്‍ജ്, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.

date