Skip to main content

ആയുര്‍വേദ തെറാപ്പി കോഴ്‌സിന് അപേക്ഷിക്കാം

ഇടുക്കി ജില്ലാ പഞ്ചായത്തും കേരള സര്‍ക്കാരിൻ്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയും ജില്ലാ പട്ടികജാതി വികസന ഓഫീസും സംയുക്തമായി ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആയുര്‍വേദ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 18 നും 35 നും ഇടയില്‍ പ്രായം വരുന്ന പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളള യുവതികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ  സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ 30 വൈകിട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999655, 9495999713
ഇമെയില്‍: ddoforscidukki@gmail.com

date