Skip to main content

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് വാഹനം; ക്വട്ടേഷൻ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രതിമാസം ഏകദേശം 1500 കിലോമീറ്റർ ഓട്ടത്തിന് അനുയോജ്യമായതും 2026 ജൂലൈ 7-ന് രണ്ട് വർഷത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്തതും ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ മികച്ച കണ്ടീഷനിലുള്ള 2 ലിറ്റർ എൻജിൻ ശേഷിയുള്ള (2000 സി.സി.) വാഹനങ്ങളാണ് ആവശ്യമായത്.

ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്ഇൻഷുറൻസ്പൊല്യൂഷൻ സർട്ടിഫിക്കറ്റ്റോഡ് ടാക്‌സ് രസീത്പെർമിറ്റ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. താൽപര്യമുള്ളവർ ക്വട്ടേഷനുകൾ ജൂലൈ 7 വൈകുന്നേരം 5 മണിക്കകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്വികാസ് ഭവൻ (നാലാം നില)തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ലഭിക്കുന്ന ക്വട്ടേഷനുകൾ ജൂലൈ 8 രാവിലെ 11 മണിക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുറിയിൽ അധികാരപ്പെടുത്തിയ കമ്മിറ്റി തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2300526.

പി.എൻ.എക്‌സ്. 2185/2026

date