Post Category
ഐ.ടി.ഐ പ്രവേശനം
നെടുമങ്ങാട് പേരുമല ഗവ.ഐ.ടി.ഐയിൽ പ്ലംബർ ട്രേഡ് പ്രവേശനത്തിന് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. scdditiadmission.kerala.gov.in എന്ന ലിങ്ക് വഴിയും ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സൗജന്യ പരിശീലനത്തിന് പുറമെ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ നൽകും. കൂടാതെ, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിക്കുന്നവർക്ക് ടൂൾ കിറ്റ് അലവൻസും ഉണ്ടായിരിക്കും. അവസാന തീയതി ജൂലൈ 10.
കൂടുതൽ വിവരങ്ങൾക്ക് : 0472-2804772, 9497268594, 9072257945
date
- Log in to post comments