*ഐ.ടി.ഐ പ്രവേശനം*
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയിലെ വിവിധ മെട്രിക്, നോണ്‍ മെട്രിക് എന്‍.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. scdd.kerala.gov.in എന്ന ലിങ്കിലൂടെ ജൂലൈ പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. എസ്.സി വിഭാഗത്തിന് 80 ശതമാനവും എസ്.ടി വിഭാഗത്തിന് 10 ശതമാനവും പൊതുവിഭാഗത്തിന് 10 ശതമാനവും സീറ്റുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനത്തിന് പുറമെ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ്, ലംപ്സംഗ്രാന്റ്, സ്റ്റഡി ടൂര്‍, യൂണിഫോം അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. രണ്ട് വര്‍ഷത്തെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്റ്റ്മാന് സിവില്‍ എന്നീ മെട്രിക് ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി പാസാണ് യോഗ്യത. ഒരു വര്‍ഷത്തെ വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്നീഷ്യന്, ആറ് മാസത്തെ ഡ്രൈവര്‍ കം മെക്കാനിക്ക് (18 വയസ് പൂര്‍ത്തിയായവര്‍ക്ക്) എന്നീ നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി പാസ് അല്ലെങ്കില്‍ ഫെയില്‍ ആണ് യോഗ്യത. ഫോണ്‍: 0495 2461898, 9947895238.
- Log in to post comments