Skip to main content

പി.എസ്.സി. അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കാറ്റഗറി നം.599/2024) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, 22, 23, 24 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ചും ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, 29, 30, 31 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ വെച്ചും നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483 2734308.

date