Skip to main content

അറ്റകുറ്റപ്പണി: ഇടുക്കി ഗവ.മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയ മാത്രം

ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് പഴയ ബില്‍ഡിംഗ് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ ടോയ്ലറ്റിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 1 മുതല്‍ പണിപൂര്‍ത്തിയാകുന്നതുവരെ ശസ്ത്രക്രിയകളുടെ  എണ്ണം പരിമിതപ്പെടുത്തി അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം ചെയ്യുന്നതായിരിക്കും.

പഴയ ബില്‍ഡിംഗിലെ ഫസ്റ്റ് ഫ്ളോര്‍ ഗൈനക്ക് വിഭാഗം ശക്തിപ്പെടുത്തലിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ പണി ആരംഭിക്കുന്നതിനാല്‍ പേ വാര്‍ഡിന്റെ സേവനങ്ങളും ഉണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474
 

date