Skip to main content

പിന്നാക്ക മേഖലകളില്‍ നവീനമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി

ജില്ലയിലെ പിന്നാക്ക മേഖലകളില്‍ നവീനമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി. ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളായ ദേവികുളം, അഴുത ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പട്ടികജാതി, പട്ടികവര്‍ഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അശോക് കുമാര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമാന്മാരും സമര്‍ഥരുമാണ്. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളം. സാക്ഷരത അതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന് മികച്ച മാതൃകയാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചിന്നക്കനാല്‍ അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൂന്നാര്‍ ഗവ. ആഗ്ലോ-തമിഴ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

വിവിധ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോട പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു.

നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോന്‍, നീതി ആയോഗ് ഡയറക്ടര്‍ ഷോയഹ് അഹമ്മദ്, സബ് കളക്ടര്‍ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. കുര്യാക്കോസ്,  വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

ചിത്രം: ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്ത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി സംസാരിക്കുന്നു.

ജില്ലയിലെ ആസ്പിരേഷണല്‍ ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സംസാരിക്കുന്നു.

ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി സന്ദര്‍ശിക്കുന്നു.

മൂന്നാര്‍ ഗവ. ആഗ്ലോ-തമിഴ് എല്‍പി സ്‌കൂള്‍ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി സന്ദര്‍ശിക്കുന്നു.

ചിന്നക്കനാല്‍ അങ്കണവാടി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അശോക് കുമാര്‍ ലാഹിരി സന്ദര്‍ശിക്കുന്നു.

date