മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ തൈതൈക്കാട്ടുശ്ശേരി ബ്ലോക്കിൽ താൽക്കാലിക വെറ്ററിനറി സർജൻ നിയമനം
മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ തൈതൈക്കാട്ടുശ്ശേരി ബ്ലോക്കിൽ താൽക്കാലിക വെറ്ററിനറി സർജൻ നിയമനം; 27ന് അഭിമുഖം
തൈക്കാട്ടുശ്ശേരി ബ്ലോക്കിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ നേരിട്ടുള്ള അഭിമുഖം വഴി താൽക്കാലികമായി നിയമനം നടത്തുന്നു. ജൂൺ 27 ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ 2.30 വരെയാണ് അഭിമുഖം നടക്കുക.
ആലപ്പുഴ മുല്ലയ്ക്കലിൽ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസാണ് അഭിമുഖ സ്ഥലം.
വെറ്ററിനറി സയൻസിലെ ബിരുദം, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ അവശ്യ യോഗ്യതകളുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലുള്ള ബിരുദാനന്തര ബിരുദം വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. ഫോൺ: 0477-2252431.
(പിആർ/എഎൽപി/1238)
- Log in to post comments