Skip to main content

ദേശീയ ആരോഗ്യ ദൗത്യം: എഴുത്തു പരീക്ഷ 28ന്

ദേശീയ ആരോഗ്യ ദൗത്യത്തിന് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷ ജൂണ്‍ 28ന് നടക്കും. നൂര്‍ണി ശാരദ ശങ്കര കല്യാണ മണ്ഡപത്തിന് സമീപത്തെ ബിയഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് പരീക്ഷാകേന്ദ്രം. സ്റ്റാഫ് നഴ്‌സ്: രാവിലെ 10 മുതല്‍ 10.45 വരെ, ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ്: രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ. റിപ്പോര്‍ട്ടിങ് സമയത്തിന് അര മണിക്കൂര്‍ മുന്‍പ് ഹാജരാകണം. യോഗ്യരായവരുടെ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയുടെ അസലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

date