Skip to main content

പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ (1) ഇന്ന് (ജൂണ്‍ 24) രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ നടത്തുന്നു. ഐ ടി ഐ/ കെ ജി സി ഇ വിഭാഗത്തില്‍ ഒന്ന് മുതല്‍ ആയിരം റാങ്ക് വരെയുള്ളവര്‍, പ്ലസ് ടു/ വി എച്ച് എസ് സി വിഭാഗത്തില്‍ 4000 വരെയുള്ള റാങ്കില്‍ ഉള്‍പ്പെടുന്നവര്‍, പ്ലസ് ടു/ വി എച്ച് എസ് സി  വിഭാഗത്തില്‍ ഉള്‍പ്പെട്ട ലാറ്റിന്‍ കാത്തലിക്, ധീവര, ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ്, പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി വിഭാഗക്കാര്‍  എന്നിവര്‍ക്കും പുതിയതായി അപേക്ഷ നല്‍കിയവര്‍ക്കും പങ്കെടുക്കാം.
വേക്കന്‍സി നില www.polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍: 0471 2572640.

date