Skip to main content

പോളിടെക്‌നിക് പ്രവേശനം

 

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍  ജൂണ്‍ 30 മുതല്‍  ജൂലൈ മൂന്ന് വരെ രാവിലെ ഒന്‍പതിനും വൈകീട്ട് മൂന്നിനും ഇടയില്‍ കോളേജില്‍ എത്തി പ്രവേശനം നേടണം.  സിവില്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ആന്‍ഡ് ടെക്‌നോളജി ബ്രാഞ്ചുകള്‍ക്ക് ജൂണ്‍ 30 നും, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ജൂലൈ ഒന്നിനും, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ജൂലൈ രണ്ടിനും പ്രവേശനം നേടണം. ആദ്യ മൂന്ന് ദിവസങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ജൂലൈ മൂന്നിന് പ്രവേശനം നേടേണ്ടതാണ്. പോളിടെക്‌നിക് പ്രവേശനത്തിനുള്ള അഡ്മിഷന്‍ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 29 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921335261.

date