Skip to main content

കായിക മത്സരങ്ങളിൽ മെഡൽ നേടിയ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

​ആലപ്പുഴ ജില്ലയിലെ ദേശീയ അല്ലെങ്കിൽ അന്തർദേശീയ വ്യക്തിഗത കായിക മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയ വിമുക്തഭടന്മാരിൽ നിന്നും ക്യാഷ് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.
​താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം  ജൂലൈ 10-ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ (ഇൻ-ചാർജ്) അറിയിച്ചു.
​കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ടോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.ഫോൺ: 0477-2245673.

(പിആർ/എഎൽപി/1258)

date