Skip to main content

സെന്‍സസ് അരലക്ഷത്തിലധികം പേര്‍ വിവരങ്ങള്‍ നല്‍കി: ജില്ലാ കലക്ടര്‍  

2027 സെന്‍സസിന്റെ ഭാഗമായി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയ ഇന്ന് (ജൂണ്‍ 30) അവസാനിക്കും. ഇതുവരെ ജില്ലയില്‍ അരലക്ഷത്തിലധികം പേര്‍ പ്രക്രിയയുടെ ഭാഗമായതായി പ്രിന്‍സിപല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് അറിയിച്ചു.
സെന്‍സസ് ഡയറക്ടറേറ്റിന്റെ  പോര്‍ട്ടല്‍ മുഖേന ( https://se.census.gov.in  ) ജൂണ്‍ 30നും സെല്‍ഫ് എന്യൂമറേഷന്‍ നടത്താം.  34 ചോദ്യങ്ങള്‍ക്കാണ്  മറുപടി നല്‍കേണ്ടത്. പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉപയോഗിക്കാനാകുക. മറുപടികളെല്ലാം നല്‍കികഴിഞ്ഞാല്‍ ലഭിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ഐഡി സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ കൈമാറാം. വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാം.
ജില്ലയിലെ സ്‌കൂള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വീപാര്‍ക്ക് തുടങ്ങിയ പൊതുകേന്ദ്രങ്ങളിലുമായി വിവിധ പ്രചാരണ-അവബോധ പരിപാടികള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ എന്നിവ സ്ഥാപിച്ച് സെല്‍ഫ് എന്യൂമറേഷന്‍ പ്രക്രിയ പരമാവധി ജനകീയമാക്കാനായി എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
 

date