Skip to main content

പി.എസ്.സി അഭിമുഖം ജൂലൈ 8 മുതൽ 10 വരെ

തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ: 602/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം  ജൂലൈ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ നടത്തും. എറണാകുളം മേഖല പി.എസ്.സി ഓഫീസിലാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള ഔദ്യോഗിക അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അയച്ചിട്ടുണ്ടെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്, അതിലെ വ്യക്തിവിവരക്കുറിപ്പ് കൃത്യമായി പൂരിപ്പിച്ച് കൈവശം കരുതണം. ഇതോടൊപ്പം ഒ.ടി.വി സർട്ടിഫിക്കറ്റും മറ്റ് യോഗ്യതകൾ തെളിയിക്കുന്ന നിർദ്ദിഷ്ട അസൽ രേഖകളും സഹിതം നിശ്ചിത സമയത്തും സ്ഥലത്തും നേരിട്ട് ഹാജരാകണം.

date