Post Category
ഡ്രോണ്‍ പൈലറ്റ് കോഴ്സ്
അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള ഔദ്യോഗിക ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് https://forms.gle/1JpphnAaXt7XvdAU6 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ജൂലൈ പത്ത് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments