Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 2 ന് തുടങ്ങും

തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ 2025 ഡിസംബറില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന (വെരിഫിക്കേഷന്‍) ജൂലൈ രണ്ടിന് ആരംഭിക്കും. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിശോധന. കാറ്റഗറി നമ്പര്‍ I, IV എന്നിവര്‍ക്ക് ജൂലൈ രണ്ടിനും, കാറ്റഗറി നമ്പര്‍ II-ന് ജൂലൈ മൂന്നിനും, കാറ്റഗറി നമ്പര്‍ III-ന് ജൂലൈ ആറിനുമാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുക. പരീക്ഷാര്‍ത്ഥികള്‍ ബന്ധപ്പെട്ട യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും കെ-ടെറ്റ് അഡ്മിഷന്‍ ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം അതത് കാറ്റഗറികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഇ-മെയില്‍: deotsr.dge@kerala.gov.in ഫോണ്‍: 0487 2331263.

date