Post Category
മുട്ട, പാല് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ആര്യാട് ഐസിഡിഎസ് പ്രോജക്ടിലെ മണ്ണഞ്ചേരി (2 സെക്ടര്‍), ആര്യാട്, മാരാരിക്കുളം തെക്ക് (2 സെക്ടര്‍), മുഹമ്മ എന്നീ പഞ്ചായത്തുകളിലെ 156 അങ്കണവാടികളിലെ കുട്ടികള്‍ക്ക് 2026 ജൂലൈ മുതല്‍ 2027 മാര്‍ച്ച് 31 വരെ മുട്ട, പാല് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡറുകള്‍ സ്വീകരിക്കു അവസാന തീയതി ജൂലൈ 06 രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ ആര്യാട് ഐസി ഡിഎസ് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോൺ: 8281754545.
(പിആർ/എഎൽപി/1261)
date
- Log in to post comments