ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും; മന്ത്രി പി സി വിഷ്ണുനാഥ് ചമ്പക്കുളം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി
ചമ്പക്കുളം മൂലം വള്ളംകളിക്ക് നൽകുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജലോത്സവങ്ങളെ കേരള ടൂറിസത്തിൻ്റെ പ്രധാന ആകർഷണമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.
കേരളത്തിലെ ജലോത്സവങ്ങൾ തുടങ്ങുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ജലോത്സവങ്ങൾ കേവലമായ മത്സരങ്ങൾ മാത്രമല്ല, കേരളത്തിൻ്റെ ജല നാഗരികതയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിൻ്റെ ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്രകൂടിയാണ്. സർക്കാർ ജലോത്സവങ്ങളെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. സി.ബി.എൽ ഈ വർഷം മുതൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
.
റെജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി വിശിഷ്ടാതിഥിയായി. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ പതാക ജില്ലാ കളക്ടർ ഷാജി വി. നായർ ഉയർത്തി. മന്ത്രി പി സി വിഷ്ണുനാഥും, കൊടിക്കുന്നിൽ സുരേഷ് എം.പി, റെജി ചെറിയാൻ എം.എൽ.എ എന്നിവരും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി. എച്ച്. യതീഷ്ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments