Post Category
പൾസ് പോളിയോ: 19.75 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചു
അവസാന ദിവസമായ ഇന്ന് (ജൂലൈ 1) 7362 കുട്ടികൾക്ക് ആരോഗ്യപ്രർവർത്തകർ വീട്ടിലെത്തി പോളിയോ വാക്സിൻ നൽകിയതോടെ ആകെ 19.75 ലക്ഷം കുട്ടികൾ തുള്ളിമരുന്ന് സ്വീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 5 വയസിനു താഴെയുള്ള 19.80 ലക്ഷം കുട്ടികളിൽ 99.74 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു.
കുട്ടികൾക്ക് വാക്സിൻ നൽകാൻ മുന്നോട്ടു വന്ന എല്ലാ രക്ഷാകർത്താക്കളെയും വിജയകരമായി പരിപാടി പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകരെയും, വോളന്റീയർമാരായി പ്രവർത്തിച്ച അങ്കണവാടി, കുടുംബശ്രീ പ്രവർത്തകരെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും ആരോഗ്യകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിനന്ദിച്ചു.
പി.എൻ.എക്‌സ്. 2307/2026
date
- Log in to post comments